മൂവാറ്റുപുഴ: യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്.ശബരിനാഥിന്റെ അന്യായമായ അറസ്റ്റിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് മൂവാറ്റുപുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രകടനം നടത്തി. പ്രതിഷേധ യോഗം യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.കെ.എ.ആബിദലി ഉദ്ഘാടനം ചെയ്തു.

നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് മൻസൂർ ചെന്നര അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി മുഹമ്മദ് റഫീഖ്, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഷാൻ മുഹമ്മദ്, ജില്ലാ സെക്രട്ടറിമാരായ റിയാസ് താമരപ്പിള്ളി, എബി പൊങ്ങണത്തിൽ,എം.സി.വിനയൻ എന്നിവർ സംസാരിച്ചു.