പള്ളുരുത്തി:എസ്.എൻ.ഡി.പി യോഗം പള്ളുരുത്തി വലിയപുല്ലാര ശാഖയിലെ ശ്രീനാരായണീയ കുടുംബ യൂണിറ്റിന്റെ പ്രതിമാസയോഗം ചേർന്നു. യൂണിറ്റ് പ്രസിഡന്റ് എം.എൻ.ശശി അദ്ധ്യക്ഷത വഹിച്ചു. കുമാരനാശാൻ രചിച്ച ചണ്ഡാലഭിക്ഷുകി എന്ന കൃതിയെക്കുറിച്ച് കെ.കെ.ബോസ് പ്രഭാഷണം നടത്തി. യൂണിറ്റ് സെക്രട്ടറി കെ.സി.ബാബു നന്ദി പറഞ്ഞു.