
പീരുമേട്: വിനോദസഞ്ചാരത്തിനെത്തിയ യുവാവ് റിസോർട്ടിന് സമീപം കുളത്തിൽ വീണുമരിച്ചു. കുട്ടിക്കാനം ഐ.എച്ച്.ആർ.ഡി. കോളേജിന് സമീപത്തെ റിസോർട്ടിലായിരുന്നു അപകടം. എറണാകുളം കണ്ണമാലി ചെറിയകടവ് അറയ്ക്കൽവീട്ടിൽ ആൽവിന്റെ മകൻ നിഥിനാണ് (30) മരിച്ചത്.
കഴിഞ്ഞദിവസമാണ് 11 പേരടങ്ങിയസംഘം കുട്ടിക്കാനത്തെത്തിയത്. ഇന്ന് രാവിലെ മടങ്ങാനിരിക്കുകയായിരുന്നു. കുളത്തിൽ വീണനിലയിൽ കണ്ട നിഥിനെ പീരുമേട് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.