
ആലുവ: യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്. ശബരീനാഥനെ പൊലീസ് അന്യായമായി അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ആലുവ നിയോജക മണ്ഡലം കമ്മിറ്റി ആലുവ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. സമരങ്ങളെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്താൻ ശ്രമിച്ചാൽ ശക്തമായി പ്രതിരോധിക്കുമെന്നും കരിങ്കൊടി സമരങ്ങളെ ഭയപ്പെടുന്ന ഭീരുവായ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും സമരം ഉദ്ഘാടനം ചെയ്ത കെ.പി.സി.സി ജനറൽ സെക്രട്ടറി ബി.എ. അബ്ദുൾ മുത്തലിബ് പറഞ്ഞു. നിയോജക മണ്ഡലം പ്രസിഡന്റ് ഹസീം ഖാലിദ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ലിന്റോ പി. ആന്റു, ജില്ലാ അബ്ദുൾ റഷീദ്, എം.എ. ഹാരിസ്, പി.എ. ഹാരിസ്, എ.കെ. ധനേഷ്, പി.എച്ച്. അസ്ലം തുടങ്ങിയവർ സംസാരിച്ചു.