covid

കൊച്ചി​: ജില്ലയിൽ സൗജന്യ കരുതൽ ഡോസ് വാക്സി​നേഷൻ ഊർജി​തമാക്കി​. കൊവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തി​ലാണി​ത്.
മാസങ്ങൾ കഴിയുന്നതോടെ രോഗാണുക്കളുടെ പ്രതിരോധശേഷി കൂടുന്നതിനാലും വാക്സിനിലൂടെയുള്ള പ്രതിരോധശേഷി കുറയുന്നതിനാലും എല്ലാവരും കരുതൽ ഡോസ് എടുക്കണമെന്ന് ആരോഗ്യവകുപ്പ് അധി​കൃതർ അറി​യി​ച്ചു. രണ്ടാം ഡോസ് വാക്സിനടുത്ത് 6 മാസത്തിന് ശേഷം കരുതൽ ഡോസ് എടുക്കാവുന്നതാണ്. 18 വയസിനു മുകളിലുള്ളവർക്കെല്ലാം കരുതൽ ഡോസ് നൽകും. പഠനത്തിനോ ജോലി സംബന്ധമായ ആവശ്യങ്ങൾക്കോ വിദേശത്ത് പോകുന്നവർക്ക് 90 ദിവസം കഴിഞ്ഞും കുത്തി​വയ്ക്കാം. എല്ലാ വാക്‌സിനേഷൻ കേന്ദ്രങ്ങളിലും ആഴ്ചയിൽ 4 ദിവസം വാക്‌സിനേഷൻ സെഷനുകൾ ഉണ്ട്. ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിൽ കൊവിഷീൽഡ് / കൊവാക്സിൻ സെഷനുകളും ശനിയാഴ്ചകളിൽ കുട്ടികൾക്കുള്ള കൊർബിവാക്സ് സെഷനുകളും ഉണ്ടാകും. എറണാകുളം ജനറൽ ആശുപത്രി​യി​ൽ തി​ങ്കൾ, ചൊവ്വ ദി​വസങ്ങളി​ൽ ഉച്ചയ്ക്ക് 12.30 വരെ കൊവി​ഷീൽഡ് കുത്തി​വയ്പ്പുണ്ട്.