tailoring

കൊച്ചി: കേരള സ്റ്റേറ്റ് ടെയ്ലറിംഗ് ആൻഡ് എംബ്രോയ്‌ഡറി വർക്കേഴ്സ് കോൺഗ്രസ് (കെ.എസ്.ടി.ഇ.ഡബ്ള്യു.സി )പ്രതിനിധി സമ്മേളനം 25 ന് വൈകിട്ട് മൂന്നിന് എറണാകുളം ടൗൺഹാളിൽ മുൻ മേയർ ടോണിചമ്മിണി ഉദ്ഘാടനം ചെയ്യും. കെ.എസ്.ടി.ഇ.ഡബ്ള്യു.സി ജില്ലാ പ്രസിഡന്റ് കെ.എ. ഫെലിക്സ് അദ്ധ്യക്ഷനാകും. എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ അംഗങ്ങളുടെ മക്കൾക്ക് പുരസ്കാരങ്ങൾ സമ്മാനിക്കും. ക്ഷേമനിധി പെൻഷൻ വാങ്ങുന്ന തയ്യൽ വിദഗ്ദ്ധരെ ശ്രേഷ്ഠപുരസ്കാരം നൽകി ആദരിക്കും. ഐ.എൻ.ടി.യു.സി ദേശീയ സെക്രട്ടറി അഡ്വ.കെ.പി.ഹരിദാസ്, കൺസ്‌ട്രക്ഷൻ വർക്കേഴ്സ് യൂണിയൻ വർക്കിംഗ് പ്രസിഡന്റ് അഡ്വ.വിവേക് ഹരിദാസ്, തോമസ് കല്ലാടൻ, ആർ.ദേവരാജൻ തുടങ്ങിയവർ സംസാരിക്കും.