
കൊച്ചി: സാമ്പത്തികശാസ്ത്രജ്ഞൻ പ്രൊഫ. കെ.കെ. ജോർജിന്റെ ആത്മകഥയുടെ പ്രകാശനം 23 ന് മുൻധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക് നിർവഹിക്കും. ആദ്യപ്രതി ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ ഏറ്റുവാങ്ങും. കൊച്ചി സർവകലാശാലയിൽ നടക്കുന്ന ചടങ്ങിൽ വ്യവസായമന്ത്രി പി. രാജീവ് മുഖ്യാതിഥിയാകും. 'എ ജേർണൽ ഒഫ് മൈ ലൈഫ് ' എന്ന ആത്മകഥയുടെ പ്രകാശനം സംഘടിപ്പിക്കുന്നത് സെന്റർ ഫോർ സോഷ്യോഎക്കണോമിക്ക് ആൻഡ് എൻവയോൺമെന്റൽ സ്റ്റഡീസ് (സി.എസ്.ഇ.എസ് ), ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷൻ (ജി.ഐ.എഫ്.ടി) എന്നിവ ചേർന്നാണ്. സി.എസ്.ഇ.എസിന്റെ ചെയർമാനാണ് പ്രൊഫ. കെ.കെ. ജോർജ്.