hari-narayanan-kartha
ഹരിഹരൻ നാരയണൻ കർത്താ

പെരുമ്പാവൂർ: ആർട്ട് ഒഫ് ലിവിംഗ് ബംഗളൂരു ആശ്രമത്തിലെ സീനിയർ പ്രചാരകനും ശ്രീശ്രീ തത്വ ആയുർവേദ പഞ്ചകർമ്മ വിഭാഗത്തിന്റെ മേൽനോട്ടക്കാരിൽ ഒരാളുമായിരുന്ന പെരുമ്പാവൂർ കൂടാലപ്പാട് മഠത്തേത്ത് പുത്തൻമഠത്തിൽ ഹരിഹരൻ നാരായണൻ കർത്താ (ഹരി മുംബയ്, 60) ബംഗളൂരു ഇന്ദിരാ നഗർ മണിപ്പാൽ ആശുപത്രിയിൽ നിര്യാതനായി. ഇരുപത്തഞ്ച് വർഷത്തിലേറെയായി ആശ്രമത്തിൽ സേവനമനുഷ്ഠിച്ചുവരികയായിരുന്നു. ഭാര്യ: ശ്രീദേവി കർത്താ (ഇൻകം ടാക്സ്,​ മുംബയ്). മകൻ: ശ്രീഗണേഷ് കർത്ത (ആശ്രമം പ്രസിദ്ധീകരണ വിഭാഗം)​.