മൂവാറ്റുപുഴ:കുട്ടികളിൽ മാനസികസംഘർഷം കുറച്ച് ആഹ്ലാദകരമായ അനുഭവങ്ങൾ സമ്മാനിക്കുകയെന്ന ലക്ഷ്യത്തോടെ കൂടെയുണ്ട് കൂട്ടായ് പദ്ധതിക്ക് പായിപ്ര ഗവ. യു.പി സ്കൂളിൽ തുടക്കംകുറിച്ചു. കുടുംബശ്രീ കമ്മ്യൂണിറ്റി കൗൺസിലർ എൻ.ബി.രേഷ്മ ഉദ്ഘാടനം ചെയ്തു. തുടർന്ന് കുട്ടികളിലെ കൊവിഡാനന്തര ശീലങ്ങൾ എന്ന വിഷയത്തിൽ ക്ലാസ് നടന്നു. ഒരു വർഷം നീളുന്ന പരിപാടിയിൽ കുട്ടികൾക്കായി വിവിധ ആഘോഷങ്ങൾ, ദിനാചരണങ്ങൾ, വ്യക്തിത്വ വികസന ക്ലാസുകൾ, മോട്ടിവേഷൻ ക്ലാസുകൾ, കലാ-കായിക പ്രവൃത്തിപരിചയ മേളകൾ എന്നിവ സ്കൂളിൽ സംഘടിപ്പിക്കും.പി.ടി.എ പ്രസിഡന്റ് നസീമ സുനിൽ അദ്ധ്യക്ഷത വഹിച്ചു. അദ്ധ്യാപകരായ കെ.എം.നൗഫൽ, കെ.എം.അനീസ, അജിത രാജ്, എ.സെലീന, എ.എം.റഹ്‌മത്ത്, ദിവ്യ ബാലകൃഷ്ണൻ, അനുമോൾ ജെയിംസ്, കെ.എ.നിസാമോൾ എന്നിവർ സംസാരിച്ചു.