മൂവാറ്റുപുഴ:പി.എൻ.പണിക്കർ ഫൗണ്ടേഷന്റെ നേതൃത്വത്തിലെ വായന മാസാചരണം സമാപനവും വിജയികൾക്കുള്ള സമ്മാനദാനവും

നാളെ രാവിലെ 10ന് മൂവാറ്റുപുഴ നിർമ്മല ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്യും. ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഹണി ജി. അലക്സാണ്ടർ അദ്ധ്യക്ഷത വഹിക്കും. പി.എൻ.പണിക്കർ വായനാ കോർണറിന്റെ ഉദ്ഘാടനം ഡി.ഇ.ഒ ആർ.വിജയ നിർവഹിക്കും.

വായിച്ചു വളരാം ജില്ലാതല ക്വിസ് മത്സര വിജയികളായ അനാമിക അനീഷ്, റിതിക സോണി എന്നിവർക്ക് പുരസ്കാരവും സമ്മാനിക്കുമെന്ന് പി.എൻ.പണിക്കർ ഫൗണ്ടേഷൻ ജില്ലാ കോ ഓർഡിനേറ്റർ ഹരീഷ് ആർ. നമ്പൂതിരിപ്പാട്, നിർമ്മല ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഫാ. ആന്റണി പുത്തൻകുളം എന്നിവർ അറിയിച്ചു.