മൂവാറ്റുപുഴ: ഐ.സി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ വാഴക്കുളം ചാവറ ഇന്റർനാഷണൽ അക്കാഡമിക്ക് മികച്ച വിജയം. തുടർച്ചയായ എട്ടാം തവണയും നൂറ് ശതമാനം വിജയമാണ് സ്കൂൾ നേടിയത്.പരീക്ഷയെഴുതിയ 26കുട്ടികൾക്കും ഡിസ്റ്റിംഗ്ഷൻ ലഭിച്ചു. 6 പേർ 95 ശതമാനത്തിന് മുകളിൽ മാർക്ക് നേടിയപ്പോൾ 9 പേർ 90 ശതമാനം മാർക്ക് നേടി. 98.4 ശതമാനം മാർക്ക് നേടിയ ശ്രേയ സുനിൽ തൈക്കാട്ട് ആണ് ഒന്നാം സ്ഥാനം നേടിയത്.