kn-gopinath
എൽ.ഐ.സി ഏജന്റ്‌സ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ (സി.ഐ.ടി.യു) സംസ്ഥാന സമ്മേളനം സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എൻ. ഗോപിനാഥ് ഉദ്ഘാടനം ചെയ്യുന്നു.

ആലുവ: രാജ്യത്തെ ഇൻഷ്വറൻസ് മേഖലയുടെ നട്ടെല്ലായ എൽ.ഐ.സിയെ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്രസർക്കാർ നീക്കം ചെറുക്കണമെന്ന് എൽ.ഐ.സി ഏജന്റ്‌സ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ (സി.ഐ.ടി.യു) സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എൻ. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. യൂണിയൻ സംസ്ഥാന പ്രസിഡന്റ് ഇ ബാലകൃഷ്ണൻ അദ്ധ്യക്ഷനായി. അഖിലേന്ത്യ ജനറൽ സെക്രട്ടറി ഡോ. പി.ജി. ദിലീപ്, സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ. മോഹനൻ, സ്വാഗതസംഘം ചെയർമാൻ എ.പി. ഉദയകുമാർ, സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി ദീപ കെ. രാജൻ തുടങ്ങിയവർ സംസാരിച്ചു. കലാ സാംസ്‌കാരിക പരിപാടികളും അരങ്ങേറി. സമ്മേളനം ഇന്ന് സമാപിക്കും.