തൃപ്പൂണിത്തുറ: നഗരസഭയുടെ കീഴിൽ രൂപീകരിക്കുന്ന ഫൈൻ ആർട്സ് സൊസൈറ്റി ഒഫ് തൃപ്പൂണിത്തുറയ്ക്ക് വേണ്ടി ലോഗോ ഡിസൈൻ ചെയ്യുന്നതിന് മത്സരം സംഘടിപ്പിക്കുന്നു. തിരഞ്ഞെടുക്കപ്പെടുന്ന ലോഗോയ്ക്ക് സമ്മാനം നൽകും. തൃപ്പൂണിത്തുറ നഗരസഭാ നിവാസികളുടെയും കലാകാരന്മാരുടെയും കലാപരവും സാംസ്കാരികവുമായ ഉന്നമനം ലക്ഷ്യമിട്ടു കൊണ്ടാണ് സൊസൈറ്റി രൂപീകരിക്കുന്നത്. ഈ വിഷയത്തെ ആസ്പദമാക്കിയായിരിക്കണം ലോഗോ. തയ്യാറാക്കിയ ലോഗോ ജൂലായ് 27 മുൻപ് 'ചെയർപേഴ്സൺ, തൃപ്പൂണിത്തുറ നഗരസഭ, തൃപ്പൂണിത്തുറ 682301' എന്ന വിലാസത്തിൽ അയയ്ക്കണം. musectripunithura@gmail.com എന്ന ഐഡിയിൽ ഓൺലൈനായും ലോഗോ സമർപ്പിക്കാം. ഫോൺ : 9446535006, 9447378356