കൊച്ചി: സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഒമ്പത് മുതൽ 12 വരെ ക്ലാസുകളിലെ കുട്ടികൾക്കായി നാവികസേന ദേശീയതലത്തിൽ ക്വിസ് മത്സരം സംഘടിപ്പിക്കും.
രാജ്യസ്‌നേഹം, അർപ്പണബോധം, സ്വാശ്രയത്വം എന്നിവയിലൂടെ രാഷ്ട്രനിർമ്മാതാക്കളാക്കാൻ കുട്ടികളെ പ്രചോദിപ്പിക്കുകയാണ് മത്സരത്തിന്റെ ലക്ഷ്യം.
വിമാനവാഹിനിക്കപ്പലായ ഐ.എൻ.എസ് വിക്രമാദിത്യയിലോ കണ്ണൂർ ഏഴിമലയിലെ നേവൽ അക്കാഡമിയിലോ സെമിഫൈനലും ഫൈനലും സംഘടിപ്പിക്കും. സെമിഫൈനലിലേയ്ക്ക് യോഗ്യത നേടുന്ന 16 ടീമുകളെ മൂന്ന് ഓൺലൈൻ, രണ്ട് ഓഫ്‌ലൈൻ റൗണ്ടുകളിൽ മത്സരിപ്പിക്കും. എട്ട് ടീമുകളാണ് അവസാന റൗണ്ടിലെത്തുക.
ആഗസ്റ്റ്, സെപ്തംബർ മാസങ്ങളിലായാണ് പ്രാഥമിക റൗണ്ട് മത്സരങ്ങൾ. സെമി ഫൈനൽ, ഫൈനൽ എന്നിവയിലെത്തുന്നവരുടെ യാത്ര, താമസച്ചെലുകൾ നാവികസേന വഹിക്കും.മത്സരത്തിന്റെ വിശദാംശങ്ങൾ www.theindiannavyquiz.org എന്ന വെബ്‌സൈറ്റിൽ ലഭിക്കും.