കൂത്താട്ടുകുളം: കൂത്താട്ടുകുളം ഗവ.യു.പി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം കലാസാഹിത്യ പ്രവർത്തകരായ കുമാർ കെ. മുടവൂർ, സി.എൻ. കുഞ്ഞുമോൾ എന്നിവർ ചേർന്ന് നിർവഹിച്ചു. നാടൻ പാട്ട് ശില്പശാലയും നടത്തി.
പി.ടി.എ പ്രസിഡന്റ് ജോമോൻ കുര്യാക്കോസ് അദ്ധ്യക്ഷനായി. നഗരസഭാ വിദ്യാഭ്യാസ സ്ഥിരംസമിതി അദ്ധ്യക്ഷ മരിയ ഗൊരേത്തി, കൗൺസിലർ പി.ആർ.സന്ധ്യ, ബി.പി.സി ബിനോയ് കെ.ജോസഫ്, ഹെഡ്മാസ്റ്റർ എ. വി.മനോജ്, കെ.വി. ബാലചന്ദ്രൻ ,ഹണി റെജി, മനോജ് നാരായണൻ, എലിസബത്ത് പോൾ, കെ.ഗോപിക,
സി.എച്ച്.ജയശ്രി, കെ.ജി.മല്ലിക തുടങ്ങിയവർ സംസാരിച്ചു.നാടൻ പാട്ടുകളുടെ അവതരണവുമുണ്ടായി.