sali
സാലി

ആലുവ: ദേശീയപാതയിൽ ആലുവ പറവൂർ കവലയിൽ ലോറിയിടിച്ച് മദ്ധ്യവയസ്ക തത്ക്ഷണം മരിച്ചു. കൊങ്ങോർപ്പിള്ളി മാമ്പിള്ളി വീട്ടിൽ ആന്റണിയുടെ ഭാര്യ സാലിയാണ് (54) മരിച്ചത്.

ഇന്നലെ രാവിലെ ഒമ്പതു മണിയോടെയാണ് അപകടം. പറവൂർ കവലയിലെ ഓട്ടോ ടീം മാരുതി വർക്‌ഷോപ്പ് സെപയർപാർട്‌സ് വിഭാഗത്തിലെ ജോലിക്കാരിയാണ്. ഭർത്താവ് ആന്റണിയാണ് ഇരുചക്ര വാഹനത്തിൽ സാലിയെ പറവൂർ കവലയിൽ കൊണ്ടുവന്നാക്കിയത്. തുടർന്ന് സ്ഥാപനത്തിലേക്ക് റോഡരികിലൂടെ നടന്നുപോകുമ്പോൾ സമീപത്ത് നിർത്തിയിട്ടിരുന്ന കണ്ടെയ്നർ ലോറി മുന്നോട്ടെടുത്തപ്പോൾ സാലിയുടെ ദേഹത്ത് തട്ടുകയായി​രുന്നു. തെറിച്ചുവീണ സാലിയുടെ ദേഹത്ത് ഇതേലോറി കയറിയിറങ്ങുകയായി​രുന്നുവെന്ന് പൊലീസ് പറഞ്ഞു.

ആലുവ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മാർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ലിന്റി മോൾ മകളാണ്.