കൊച്ചി: എറണാകുളം നോർത്ത് ശ്രീമാരിയമ്മൻ കോവിലിൽ 23ന് വൈകിട്ട് 7ന് കാർത്തിക നക്ഷത്രപൂജ, കുങ്കുമാഭിഷേകം പൂമൂടൽ എന്നിവയും പ്രസാദ വിതരണവും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ക്ഷേത്രം തന്ത്രി പുലിയന്നൂർമന പ്രശാന്ത് നാരായണൻ നമ്പൂതിരി മുഖ്യ കാർമികത്വം വഹിക്കും.