fishing

കൊച്ചി: മത്സ്യബന്ധന മേഖലയിലെ സബ്‌സിഡി നിറുത്താനുള്ള ലോകവ്യാപാരസംഘടനയുടെ തീരുമാനം ഇന്ത്യയിലെ മത്സ്യബന്ധന മേഖലയിൽ സൃഷ്ടിക്കുന്ന ആഘാതങ്ങളെക്കുറിച്ച് കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാല (കുഫോസ്) സെമിനാർ നടത്തുന്നു. ചൊവ്വാഴ്ച രാവിലെ പത്തിന് പനങ്ങാട് കുഫോസ് ആസ്ഥാനത്താണ് സെമിനാർ. കുഫോസിലെ പണ്ഡിറ്റ് കറുപ്പൻ ചെയറും സെന്റർ ഫോർ ഫീൽഡ് കൺസൾട്ടൻസി ആൻഡ് ഡാറ്റ അനാലിസിസും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. മത്സ്യബന്ധന, വിപണന രംഗത്തെ വിദഗ്ദ്ധരും സംഘടനാ ഭാരവാഹികളും സെമിനാറിൽ സംസാരിക്കും. പങ്കെടുക്കാൻ താത്പര്യമുള്ളർ ഗൂഗിൽ ഫോം വഴി രജിസ്റ്റർ ചെയ്യണം. (https://forms.gle/hgT5GAKP6CeFW1AFA . വിവരങ്ങൾക്ക് 9447263462 എന്ന നമ്പറിൽ ബന്ധപ്പെടണം.