കൊച്ചി: ക്രെഡായ് കൊച്ചി പ്രോപ്പർട്ടി എക്‌സ്‌പോ 2022 ഇന്ന് കളമശേരി ചാക്കോളാസ് പവലിയൻ സെന്ററിൽ ആരംഭിക്കും. രാവിലെ 10ന് ജില്ലാ കളക്ടർ ജാഫർ മാലിക് ഉദ്ഘാടനം നിർവഹിക്കും. 24 വരെ നടക്കുന്ന എക്‌സ്‌പോയിൽ പ്രമുഖ ബിൽഡർമാർ പങ്കെടുക്കും.

ക്രെഡായ് അംഗങ്ങളുടെ 100 ലധികം പദ്ധതികളാണ് എക്‌സ്‌പോയുടെ ഭാഗമാകുന്നത്. ഇഷ്ട മന്ദിരങ്ങൾ വാങ്ങാൻ സൗകര്യമുണ്ട്. കുറഞ്ഞ പലിശയിൽ വായ്പ ലഭ്യമാക്കാൻ ബാങ്കുകളുടെ കൗണ്ടറുകളും പ്രവർത്തിക്കും. രാവിലെ 10 മുതൽ രാത്രി 8 വരെയാണ് സമയം.