crime-nandakumar

കൊച്ചി: ദളിത് യുവതിയെ അപമാനിച്ച കേസിൽ ക്രൈം എഡിറ്റർ ടി.പി. നന്ദകുമാറിന് ഹൈക്കോടതി ജാമ്യം. ഐ.ടി നിയമപ്രകാരം പ്രതി​ക്കെതി​രെ പരാതിക്കാരിയുടെ മൊഴിയല്ലാതെ മറ്റ് തെളിവുകളില്ലെന്ന് ജസ്റ്റിസ് എ.എ. സിയാദ് റഹ്മാന്റെ ഉത്തരവിൽ പറയുന്നു. സ്വകാര്യതാ ലംഘനം,അശ്ളീല ദൃശ്യങ്ങൾ ഇലക്ട്രോണിക് മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് പ്രതിയ്ക്കെതിരെ ചുമത്തിയിരുന്നത്.ഒരു ലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആൾജാമ്യവുമാണ് മുഖ്യവ്യവസ്ഥ. പരാതിക്കാരിയെയോ സാക്ഷികളെയോ സ്വാധീനിക്കരുത്,കേരളം വിടരുത് തുടങ്ങിയവയാണ് വ്യവസ്ഥകൾ.