kufos

കൊച്ചി: കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ (കുഫോസ്) ഡോക്ടറുടെയും കൗൺസിലറിന്റെയും ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ദിവസ വേതന അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. സോഷ്യൽ വർക്കിലോ (മെഡിക്കൽ ആൻഡ് സൈക്യാട്രി) കൗൺസിലിംഗിലോ മാസ്റ്റർ ബിരുദവും എം.ഫിൽ, പി.എച്ച്.ഡി യോ ആണ് കൗൺസിലർക്ക് വേണ്ട യോഗ്യത. പ്രതിദിന വേതനം 2000 രൂപ (ആഴ്ചയിൽ മൂന്നു ദിവസം). എം.ബി.ബി.എസും ജനറൽ മെഡിസിനിൽ എം.ഡിയോ പി.ജി.ഡിപ്ളോമയോ ആണ് ഡോക്ടറുടെ യോഗ്യത. പ്രതിദിന വേതനം 4000 രൂപ ( ആഴ്ചയിൽ രണ്ടു ദിവസം). അപേക്ഷ നൽകാനുള്ള അവസാന തിയതി 30, കൂടുതൽ വിവരങ്ങൾക്ക് www.kufos.ac.in