
കൊച്ചി: പന്നി വളർത്തൽ കർഷകർക്കായി ഈമാസം 25ന് രാവിലെ 10ന് ആഫ്രിക്കൻ സ്വൈൻ ഫീവർ എന്ന വിഷയത്തിൽ വെറ്റിറനറി വകുപ്പ് ആലുവ എൽ.എം.ടി.സിയിൽ ബോധവത്കരണ ക്ലാസ് നടത്തും. എടവനക്കാട് വെറ്ററിനറി സർജൻ ഡോ. സൈറ പി.എ., ജില്ലാ എപ്പിഡമോളജിസ്റ്റ് ഡോ. എം. സുജ ജോൺ എന്നിവർ ക്ലാസ് നയിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം നിർവഹിക്കും. പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഓഫീസ് സമയത്ത് 04842631355, 9447760144 എന്നീ ഫോൺ നമ്പറുകളിൽ വിളിച്ചോ വാട്‌സപ്പ് സന്ദേശമയച്ചോ 24ന് രാവിലെ 10നകം രജിസ്റ്റർ ചെയ്യണം.