തൃപ്പൂണിത്തുറ: സമഗ്രശിക്ഷ കേരള തൃപ്പൂണിത്തുറ ബി.ആർ.സിയുടെ നേതൃത്വത്തിൽ ഉപജില്ലയിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്കായി മെഡിക്കൽ ക്യാമ്പ് നടത്തി.തൃപ്പൂണിത്തുറ നഗരസഭ അധ്യക്ഷ രമ സന്തോഷ് ഉദ്ഘാടനം നിർവഹിച്ചു. വാർഡ് കൗൺസിലർ രാധിക വർമ്മ അദ്ധ്യക്ഷത വഹിച്ചു. തൃപ്പൂണിത്തുറ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ യു.കെ പീതാംബരൻ, ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.എം.ബഷീർ, തൃപ്പൂണിത്തുറ എ.ഇ.ഒ കെ.ജെ.രശ്മി, എച്ച്.എം ഫോറം സെക്രട്ടറി സാബു വർഗീസ് എന്നിവർ സംസാരിച്ചു. ട്രെയിനർ കെ.എൻ ഷിമി സ്വാഗതവും സ്പെഷ്യൽ എഡ്യുകേറ്റർ പ്രേംരാജ് നന്ദിയും പറഞ്ഞു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലെ ഡോ.പി.പൂർണിമയുടെ നേതൃത്വത്തിൽ കുട്ടികളുടെ വൈദ്യപരിശോധന നടത്തി ആവശ്യമായ ഉപകരണങ്ങൾ നിർദേശിച്ചു.