മൂവാറ്റുപുഴ:സ്കൂൾ അക്കാഡമിക് മാസ്റ്റർപ്ലാൻ തയ്യാറാക്കുന്നതിന് മൂവാറ്റുപുഴയിലെ പ്രധാനാദ്ധ്യാപകർക്ക് പരിശീലനം നൽകി. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ജീജ വിജയൻ ഉദ്ഘാടനം ചെയ്തു.ടീച്ചേഴ്സ് ക്ലബ്ബ് സെക്രട്ടറി ടി.ടി.പൗലോസ് ക്ലാസെടുത്തു. സീനിയർ സൂപ്രണ്ട് ഡി.ഉല്ലാസ് അദ്ധ്യക്ഷത വഹിച്ചു. എച്ച്.എം.ഫോറം സെക്രട്ടറി എം.കെ.മുഹമ്മദ്, അസിസ്റ്റന്റ് സെക്രട്ടറി പി.എ.സലിം, അനീസ മുഹമ്മദ്, കെ.എം.നൗഫൽ എന്നിവർ സംസാരിച്ചു. വിദ്യാലയാന്തരീക്ഷവും പഠന പ്രവർത്തനങ്ങളും ആസ്വാദ്യകരമാക്കി കുട്ടികൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കുകയാണ് അക്കാഡമിക് മാസ്റ്റർപ്ലാനിന്റെ ലക്ഷ്യം.