കോതമംഗലം: ഇളങ്ങവം ഗവൺമെന്റ് എൽ.പി സ്കൂളിന്റെയും കക്കാട്ടൂർ പബ്ലിക് ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തിൽ ചാന്ദ്രദിനാചരണം സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് ഷെർമി ജോർജ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് മനോജ് നാരായണൻ അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ വൈസ് പ്രസിഡന്റ് എം.വി.സുനി, സി.ജി.രജനി, കെ.എച്ച്. സൗമ്യ തുടങ്ങിയവർ സംസാരിച്ചു. കുട്ടികൾക്കായി ചിത്രരചന, ക്വിസ്, പ്രസംഗം, ഫാൻസിഡ്രസ് തുടങ്ങിയ പരിപാടികളും സംഘടിപ്പിച്ചു.