തൃപ്പൂണിത്തുറ: നിയോജക മണ്ഡലത്തിലെ അഞ്ച് റോഡുകളുടെ പുനരുദ്ധാരണത്തിന് അടിയന്തരമായി 4.25 കോടി രൂപ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് കെ. ബാബു എം.എൽ.എ കത്ത് നൽകി. മിനി ബൈപാസ് റോഡിന്റെ പുനരുദ്ധാരണത്തിന് 85 ലക്ഷവും, ഊട്ടുപുര റോഡ്, താമരക്കുളങ്ങര റോഡ്, പനംകുറ്റി ലാൻഡിങ് റോഡ്, തൃപ്പൂണിത്തുറ ടൗൺ പ്രദേശത്തെ റോഡുകൾ എന്നിവയുടെ പുനരുദ്ധാരണത്തിന് ഒരു കോടി 50 ലക്ഷവും, തൃപ്പൂണിത്തുറ - കോതമംഗലം റോഡിലെ തൃപ്പൂണിത്തുറ ഭാഗത്തെ റോഡിൽ കാനയും ഫുട്പാത്തും നിർമ്മിക്കുന്നതിന് 65 ലക്ഷം രൂപയും, തൃപ്പൂണിത്തുറ - ഏറ്റുമാനൂർ റോഡിലെ തൃപ്പൂണിത്തുറ ഭാഗത്തെ റോഡുകളുടെ പുനരുദ്ധാരണത്തിന് ഒരു കോടി രൂപയും വടക്കേക്കോട്ട റോഡിലെ കാനകളുടെ പുനരുദ്ധാരണത്തിന് 25 ലക്ഷം രൂപയുമാണ് ആവശ്യപ്പെട്ടത്.