മട്ടാഞ്ചേരി: മുകേശിന്റെയും മെഹ്ബൂബൂബിന്റെയും ഗാനങ്ങൾ പാടി പ്രശസ്തനായ കിശോർ അബുവിന്റെ മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച് മെഹ്ബൂബ് മെമ്മോറിയൽ ഓർക്കസ്ട്രയുടെ ആഭിമുഖ്യത്തിൽ അനുസ്മരണം സംഘടിപ്പിച്ചു. കെ.എം.റിയാദ് ഉദ്ഘാടനം ചെയ്തു. കെ. ജെ.ആന്റണി അനുസ്മരണ പ്രഭാഷണം നടത്തി. ജൂനിയർ മെഹ്ബൂബ്, എം.കെ.അബ്ദുൾ അസീസ്, എൻ.കെ.എം.ഷെറീഫ് ,സലീം ഷുക്കൂർ, പി.എ.അബ്ദുൽ റഷീദ്, തുടങ്ങിയവർ പ്രസംഗിച്ചു. ഗായകൻ മുഹമ്മദ് അസ്ലം (ബംഗളൂരു), ഗായിക സരിത റഹ്മാൻ എന്നിവർ ഓൺലൈനിലൂടെ അബു അനുസ്മരണം നടത്തി. കൊച്ചിയിൽ നടന്ന റഫി നൈറ്റുകളിലും സംഗീത പരിപാടികളിലും അബു ആലപിച്ച ഗാനങ്ങളുടെ വീഡിയോ പ്രദർശനം കലാഭവൻ ഹനീഫ് ഉദ്ഘാടനം ചെയ്തു.