swapna-suresh

കൊച്ചി: കെ.ടി ജലീൽ മന്ത്രിയായിരിക്കെ യു.എ.ഇ കോൺസുലേറ്റുമായി ചേർന്നു നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്ന ഗുരുതരമായ ആരോപണവുമായി സ്വപ്‌ന സുരേഷ് വീണ്ടും. തനിക്കെതിരായ ഗൂഢാലോചനക്കേസ് റദ്ദാക്കാനുള്ള ഹർജിയുടെ മറുപടി​ സത്യവാങ്മൂലത്തിലാണ് ആരോപണങ്ങൾ.

പാർട്ടിയിൽ സ്വാധീനമുണ്ടാക്കാനും നയതന്ത്രചാനലിൽ അനധികൃത ബിസിനസുകൾ നടത്താനും ജലീൽ കോൺസുലേറ്റിനെ ദുരുപയോഗിച്ചെന്നു സ്വപ്ന ആരോപിക്കുന്നു. വിദേശമന്ത്രാലയത്തിന്റെ അനുമതിയില്ലാതെ കോൺസുലേറ്റിലെ അടച്ചിട്ട മുറിയിൽ കോൺസുൽ ജനറലുമായി ജലീൽ കൂടിക്കാഴ്ച നടത്തി.

കൊവിഡ് ബാധിച്ചു പ്രവാസികൾ മരിക്കുന്നെന്ന മാദ്ധ്യമം പത്രത്തിന്റെ വാർത്ത ചൂണ്ടിക്കാട്ടി പത്രം നിരോധിക്കാൻ യു.എ.ഇ ഭരണാധികാരിക്ക് ജലീൽ കത്തെഴുതി. അതിന് കോൺസുൽ ജനറലിന്റെ സഹായം തേടി. തെളിവായി ജലീലുമായുള്ള വാട്ട്സ് ആപ് ചാറ്റും നൽകിയിട്ടുണ്ട്.

 സ്വപ്നയുടെ ആരോപണങ്ങൾ

യു.എ.ഇ ഭരണാധികാരിയുടെ പ്രിയം നേടാൻ സഹായിക്കണമെന്നും നയതന്ത്ര ചാനലിൽ പലതും ചെയ്യാമെന്നും പറഞ്ഞു. ഇക്കാര്യം താൻ കോൺസുൽ ജനറലിനോടു പറഞ്ഞു. നയതന്ത്ര ചാനലിലെ തന്റെ അനധികൃത ബിസിനസുകൾക്കു മുഖ്യമന്ത്രിയുടെയും ഭരണത്തിലുള്ള പാർട്ടിയുടെയും പിന്തുണ ഉറപ്പാക്കാമെന്ന് ജലീൽ സമ്മതിച്ചിട്ടുണ്ടെന്ന് കോൺസുൽ ജനറൽ മറുപടി നൽകി. ജലീലുമായി ചേർന്ന് കേരളത്തിനകത്തും പുറത്തും ബിസിനസുകൾ തുടങ്ങാൻ പദ്ധതിയുണ്ടെന്നും ഇതിനായി യു.എ.ഇ ഭരണാധികാരിയുടെ ഗുഡ്ബുക്കിൽ ജലീൽ വരണമെന്നും അദ്ദേഹം വിശദീകരിച്ചു. അതോടെ യു.എ.ഇ ഭരണാധികാരി ഷേഖ് ഖലീഫ ബിൻ സയദ് അൽ നഹ്യാന് കത്തെഴുതാൻ താൻ സഹായിച്ചു.

ജലീൽ കോൺസുലേറ്റിലേക്ക് അയച്ച ഇ മെയിൽ കത്ത് സാങ്കേതിക കാരണത്താൽ തുറന്നില്ല. കത്തിന്റെ കാര്യം ചോദിച്ച് ജലീൽ തുടരെ വിളിക്കുന്നതു ശല്യമായപ്പോൾ ഇടപെടാൻ കോൺസുൽ ജനറൽ നിർദ്ദേശിച്ചു. കത്തിന്റെ പകർപ്പ് വാട്ട്സാപ്പിൽ അയയ്ക്കാൻ നിർദ്ദേശിച്ചു. കത്തിലെ ഭാഷയും ഉളളടക്കവും ഭരണാധികാരിയെ അഭിസംബോധന ചെയ്യാൻ ഉചിതമല്ലെന്ന് വിലയിരുത്തി ചില പരിഷ്കാരങ്ങൾ നിർദ്ദേശിച്ചു.

ജലീൽ രാഷ്ട്രീയ നേട്ടത്തിനായി ഭരണാധികാരിയെ വിഡ്‌ഢിയാക്കാൻ നോക്കുകയായിരുന്നു. മന്ത്രിയായിരിക്കെ ജലീൽ യു.എ.ഇയുടെ താല്‌പര്യം സംരക്ഷിക്കാനെന്ന പേരിൽ ഇന്ത്യൻ പൗരന്മാർക്കെതിരെ യു.എ.ഇ ഭരണാധികാരിക്ക് കത്തെഴുതിയതു സത്യപ്രതിജ്ഞാലംഘനവും രാജ്യവിരുദ്ധവുമാണ്.

 എൻ.ഐ.എയ്ക്കെതിരെ

സ്വർണക്കടത്തു കേസിൽ എൻ.ഐ.എ അന്വേഷണമാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടതെന്നും കേരള കേഡറിലുള്ള പൊലീസ് ഉദ്യോഗസ്ഥരായതിനാൽ അവരെ സ്വാധീനിക്കാമെന്നും ശിവശങ്കർ പറഞ്ഞിട്ടുണ്ട്. ശിവശങ്കർ തനിക്കു സമ്മാനിച്ച ഐ ഫോൺ എൻ.ഐ.എ പിടിച്ചെടുത്തിട്ടും മഹസറിൽ പറയുന്നില്ല. ആ ഫോൺ കാണാനില്ല. മുഖ്യമന്ത്രിയടക്കമുള്ളവരുടെ പങ്കു വ്യക്തമാക്കുന്ന ചാറ്റുകളും ഫോണിലുണ്ട്. ഐ ക്ളൗഡിൽ നിന്ന് ഇവ വീണ്ടെടുക്കാൻ കോടതിയിൽ അപേക്ഷ നൽകും. കേന്ദ്ര ഏജൻസികളുടെ അന്വേഷണം അട്ടിമറിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം.

 യു.​എ.​ഇ​ ​കോ​ൺ​സ​ലു​മാ​യി ബി​സി​ന​സ് ​ബ​ന്ധ​മി​ല്ല​:​ ​കെ.​ടി.​ ​ജ​ലീൽ
യു.​എ.​ഇ​ ​കോ​ൺ​സ​ൽ​ ​ജ​ന​റ​ലു​മാ​യി​ ​ബി​സി​ന​സ് ​ബ​ന്ധ​മു​ണ്ടാ​ക്കാ​ൻ​ ​ശ്ര​മി​ച്ചി​ട്ടി​ല്ലെ​ന്ന് ​മു​ൻ​മ​ന്ത്രി​ ​കെ.​ടി.​ ​ജ​ലീ​ൽ​ ​പ​റ​ഞ്ഞു.​ ​സ്വ​പ്ന​സു​രേ​ഷി​ന്റെ​ ​സ​ത്യ​വാ​ങ്മൂ​ല​ത്തി​ലെ​ ​വെ​ളി​പ്പെ​ടു​ത്ത​ലി​നോ​ട് ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​ ​മാ​ധ്യ​മം​ ​പ​ത്ര​ത്തി​നെ​തി​രെ​ ​കോ​ൺ​സ​ൽ​ ​ജ​ന​റ​ലി​ന് ​അ​ബ്ദു​ൾ​ ​ജ​ലീ​ൽ​ ​എ​ന്ന​ ​രേ​ഖ​ക​ളി​ലെ​ ​ത​ന്റെ​ ​പേ​രി​ൽ​ ​ക​ത്ത​യ​ച്ചി​രു​ന്നു.​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​പി.​എ​യാ​യ​ ​സ്വ​പ്ന​ ​വ​ഴി​ ​പേ​ഴ്സ​ണ​ൽ​ ​ഐ.​ഡി​യി​ൽ​ ​നി​ന്ന് ​ഇ​-​മെ​യി​ൽ​ ​ചെ​യ്യു​ക​യാ​യി​രു​ന്നു.​ ​ക​ത്ത​യ​ച്ച​ത് ​പാ​ർ​ട്ടി​യു​ടെ​യോ​ ​സ​ർ​ക്കാ​രി​ന്റെ​യോ​ ​അ​റി​വോ​ടെ​യ​ല്ല.
ആ​രോ​പ​ണ​ങ്ങ​ളി​ൽ​ ​പു​തു​മ​യി​ല്ല.​ ​സ്വ​ർ​ണ​ക്ക​ട​ത്തി​ൽ​ ​ത​നി​ക്ക് ​പ​ങ്കു​ണ്ടെ​ന്ന​ ​ആ​രോ​പ​ണ​ത്തി​ന് ​പ്ര​സ​ക്തി​യി​ല്ലാ​താ​യി.​ ​കൊ​വി​ഡി​ൽ​ ​മ​രി​ച്ച​വ​രു​ടെ​ ​ചി​ത്രം​ ​വ​ച്ച് ​മാ​ധ്യ​മം​ ​ഫീ​ച്ച​ർ​ ​പ്ര​സി​ദ്ധീ​ക​രി​ച്ച​തി​നെ​തി​രെ​ ​പ​ല​രു​ടെ​യും​ ​ബ​ന്ധു​ക്ക​ൾ​ ​പ്ര​തി​ഷേ​ധ​മ​റി​യി​ച്ചി​രു​ന്നു.​ ​ഇ​തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​കോ​ൺ​സ​ൽ​ ​ജ​ന​റ​ലി​ന് ​ക​ത്ത​യ​ച്ച​ത്.
യൂ​ത്ത് ​ലീ​ഗി​ന്റെ​ ​സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന​ ​സ​മ​യ​ത്ത് ​ട്രാ​വ​ൽ​ ​ഏ​ജ​ൻ​സി​ ​ന​ട​ത്തി​യ​തൊ​ഴി​ച്ചാ​ൽ​ ​ഇ​ന്നേ​വ​രെ​ ​മ​റ്റൊ​രു​ ​ബി​സി​ന​സി​ന്റെ​യും​ ​ഭാ​ഗ​മാ​യി​ട്ടി​ല്ല.​ ​ലോ​ക​ത്ത് ​ഒ​രി​ട​ത്തും​ ​ബി​സി​ന​സോ​ ​പ​ങ്കാ​ളി​ത്ത​മോ​ ​ഇ​ല്ല.​ ​ഒ​രു​ ​യു.​ഡി.​എ​ഫ് ​എം.​പി​യും​ ​ഇ​ത്ത​ര​ത്തി​ൽ​ ​ക​ത്ത​യ​ച്ചെ​ന്നും​ ​ജ​ലീ​ൽ​ ​ആ​രോ​പി​ച്ചു.

 ക​സ്റ്റം​സി​നോ​ട് ​സ​മ​യം​ ​നീ​ട്ടി​ച്ചോ​ദി​ച്ച് ​സ്വ​പ്ന

ന​യ​ത​ന്ത്ര​ ​ചാ​ന​ൽ​ ​വ​ഴി​ ​സ്വ​ർ​ണം​ ​ക​ട​ത്തി​യ​ ​കേ​സി​ൽ​ ​മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ​ ​ന​ട​ത്തി​യ​ ​വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ​ ​കൂ​ടി​ ​ഉ​ൾ​പ്പെ​ടു​ത്തി​ ​വി​ശ​ദീ​ക​ര​ണം​ ​ന​ൽ​കാ​ൻ​ ​ക​സ്റ്റം​സി​നോ​ട് ​സ്വ​പ്ന​ ​സു​രേ​ഷ് ​സ​മ​യം​ ​നീ​ട്ടി​ച്ചോ​ദി​ച്ചു.​ ​പ്ര​തി​ക​ളാ​യ​ ​സ്വ​പ്ന​ ,​പി.​എ​സ്.​ ​സ​രി​ത്ത് ​എ​ന്നി​വ​ർ​ക്ക് ​വി​ശ​ദീ​ക​ര​ണം​ ​ന​ൽ​കാ​ൻ​ ​ചൊ​വ്വാ​ഴ്ച​ ​വ​രെ​യാ​ണ് ​സ​മ​യം​ ​അ​നു​വ​ദി​ച്ചി​രു​ന്ന​തെ​ങ്കി​ലും​ ​ഹാ​ജ​രാ​കാ​ത്ത​ ​സ്വ​പ്ന​ ​ര​ണ്ടാ​ഴ്ച​ ​കൂ​ടി​ ​സ​മ​യം​ ​ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്.​ ​പി​ഴ​ ​ഉ​ൾ​പ്പെ​ടെ​ ​ന​ട​പ​ടി​ക​ളി​ൽ​ ​പ്ര​തി​ക​ളി​ൽ​ ​നി​ന്ന് ​വി​ശ​ദീ​ക​ര​ണം​ ​തേ​ടു​ന്ന​ത് ​ക​സ്റ്റം​സി​ന്റെ​ ​പ​തി​വാ​ണ്.​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​മു​ൻ​ ​പ്രി​ൻ​സി​പ്പ​ൽ​ ​സെ​ക്ര​ട്ട​റി​ ​എം.​ ​ശി​വ​ശ​ങ്ക​ര​ൻ,​സ​ന്ദീ​പ് ​നാ​യ​ർ,​കെ.​‌​ടി​ ​റ​മീ​സ് ​എ​ന്നി​വ​രു​ൾ​പ്പെ​ടെ​ 29​ ​പ്ര​തി​ക​ളാ​ണ് ​കേ​സി​ലു​ള്ള​ത്.​ ​പി​ടി​ച്ചെ​ടു​ത്ത​ 30​ ​കി​ലോ​ ​സ്വ​ർ​ണം​ ​ക​ണ്ടു​കെ​ട്ടാ​നും​ ​ക​സ്റ്റം​സ് ​ന​ട​പ​ടി​ ​ആ​രം​ഭി​ച്ചു.

 ലൈ​ഫ് ​മി​ഷ​ൻ​:​ ​ശി​വ​ശ​ങ്ക​റി​നെ സി.​ബി.​ഐ​ ​ചോ​ദ്യം​ ​ചെ​യ്യും

ലൈ​ഫ് ​മി​ഷ​ൻ​ ​അ​ഴി​മ​തി​ക്കേ​സി​ൽ​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​മു​ൻ​ ​പ്രി​ൻ​സി​പ്പ​ൽ​ ​സെ​ക്ര​ട്ട​റി​ ​എം.​ ​ശി​വ​ശ​ങ്ക​റി​നെ​ ​സി.​ബി.​ഐ​ ​ചോ​ദ്യം​ ​ചെ​യ്യും.​ ​സ്വ​പ്ന​ ​സു​രേ​ഷ്,​ ​സ​ന്ദീ​പ് ​നാ​യ​ർ,​ ​ക​രാ​റു​കാ​ര​ൻ​ ​സ​ന്തോ​ഷ് ​ഈ​പ്പ​ൻ​ ​എ​ന്നി​വ​രി​ൽ​ ​നി​ന്ന് ​ല​ഭി​ച്ച​ ​വി​വ​ര​ങ്ങ​ളി​ൽ​ ​വ്യ​ക്ത​ത​ ​വ​രു​ത്താ​നാ​ണ് ​ശി​വ​ശ​ങ്ക​റി​നെ​ ​വി​ളി​പ്പി​ക്കു​ന്ന​ത്.​ ​ശി​വ​ശ​ങ്ക​റി​ന് ​പ​ദ്ധ​തി​യു​മാ​യു​ള്ള​ ​ബ​ന്ധം,​ ​വി​ദേ​ശ​സം​ഭാ​വ​ന​ ​സ്വീ​ക​രി​ക്കു​ന്ന​തി​ലെ​ ​പ​ങ്ക്,​ ​കോ​ഴ​യു​ടെ​ ​പ​ങ്ക് ​കൈ​പ്പ​റ്റി​യോ​ ​തു​ട​ങ്ങി​യ​ ​കാ​ര്യ​ങ്ങ​ളും​ ​സി.​ബി.​ ​ഐ​ ​ചോ​ദി​ക്കും. ദു​ബാ​യ് ​റെ​ഡ് ​ക്രെ​സ​ന്റ് ​യു.​എ.​ഇ​ ​കോ​ൺ​സു​ലേ​റ്റി​ലൂ​ടെ​ ​ന​ൽ​കി​യ​ 18.50​ ​കോ​ടി​ ​രൂ​പ​യി​ൽ​ ​നി​ന്ന് 4.48​ ​കോ​ടി​ ​ക​മ്മി​ഷ​നാ​യി​ ​ന​ൽ​കി​യെ​ന്ന് ​സ​ന്തോ​ഷ് ​ഈ​പ്പ​ൻ​ ​മൊ​ഴി​ ​ന​ൽ​കി​യി​രു​ന്നു.​ ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​എ​സ്.​എ​സ്.​ ​ചൗ​ഹാ​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​സി.​ബി.​ഐ​ ​സം​ഘ​മാ​ണ് ​കേ​സ​ന്വേ​ഷി​ക്കു​ന്ന​ത്.