metro

കൊച്ചി: വിദ്യാർത്ഥികൾക്കായി കൊച്ചി മെട്രോ രണ്ട് പുതിയ പാസുകൾ പുറത്തിറക്കും. 50 രൂപയുടെ ഡേ പാസും 1,000 രൂപയുടെ പ്രതിമാസ പാസുമാണ് മെട്രോ പുറത്തിറക്കുന്നത്. ഡേ പാസ് ഉപയോഗിച്ച് അമ്പത് രൂപയ്ക്ക് ഒരു ദിവസം ഏത് ദൂരവും എത്ര തവണ വേണമെങ്കിലും വിദ്യാർത്ഥികൾക്ക് സഞ്ചരിക്കാം. 1,000 രൂപയുടെ പ്രതിമാസ പാസ് ഉപയോഗിച്ച് ഒരു മാസം ഏത് ദൂരവും എത്ര തവണ വേണമെങ്കിലും സഞ്ചരിക്കാം. കാലാവധി കഴിഞ്ഞാൽ മെട്രോ സ്റ്റേഷൻ ടിക്കറ്റ് കൗണ്ടറിലെത്തി കാർഡുകൾ റീചാർജ്ജ് ചെയ്ത് ഉപയോഗിക്കാം. വിദ്യാഭ്യാസ സ്ഥാപനം നൽകിയിരിക്കുന്ന ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ കാർഡുകൾ കാണിച്ച് അടുത്ത തിങ്കളാഴ്ച മുതൽ പാസുകൾ വാങ്ങാം.