മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭയുടെ വ്യാപാര സമുച്ചയങ്ങളിലെ വാടക വർദ്ധിപ്പിച്ചതിനെതിരെ മർച്ചന്റ്സ് അസോസിയേഷൻ നഗരസഭാ ഓഫീസിന് മുന്നിൽ ആരംഭിച്ച രാപ്പകൽ സമരം അവസാനിപ്പിച്ചു. വാടക വർദ്ധന മൂന്ന് മാസത്തേക്ക് നടപ്പാക്കില്ലെന്ന ചെയർമാന്റെ തീരുമാനത്തെ തുടർന്നാണിത്. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ് രാപ്പകൽ സമരം ഉദ്ഘാടനം ചെയ്തു. മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് അജ്മൽ ചക്കുങ്ങൽ അദ്ധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി എ.ജെ.റിയാസ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് പി.എ.കബീർ, സിജു സെബാസ്റ്റ്യൻ, അലക്‌സസാണ്ടർ ജോർഡി, കെ.എ.ഗോപകുമാർ, കെ.എം.ഷംസുദ്ധീൻ എന്നിവർ സംസാരിച്ചു.