കാലടി: ബി .ജെ .പി ആഭിമുഖ്യത്തിൽ നീലീശ്വരം വാർഡ് 12 ലെ താമസക്കാരായ മൂന്ന് വിരമിച്ച സൈനികർ, എസ്.എസ്.എൽ.സി.പ്ലസ് ടു, മികച്ച വിജയികൾ, യു.ആർ.എഫ്. വേൾഡ് റെക്കാഡ് വിന്നർ ദേവക് ബിനു എന്നിവരെ ആദരിച്ചു. വിരമിച്ച സൈനികരായ പോളച്ചൻ താണിക്കപ്പറമ്പിൽ, സെബാസ്റ്റിൻ കാളാംപറമ്പിൽ, പി.എസ്.രാജേഷ് എന്നിവരെയാണ് ആദരിച്ചത്.

നീലീശ്വരം പ്ലാപ്പിള്ളി കവല കമ്യുണിറ്റി ഹാളിൽ നടന്ന പരിപാടി ബി.ജെ.പി. സംസ്ഥാന വക്താവ് ടി.പി. സിന്ധുമോൾ ഉദ്ഘാടനം നിർവഹിച്ചു.

ബൂത്ത് പ്രസിഡന്റ് കെ. കെ.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വി.കെ.ഭസിത്കുമാർ, കാലടി മണ്ഡലം പ്രസിഡന്റ് ഷീജ സതീഷ്, സലീഷ് ചെമ്മണ്ടൂർ, കെ.ടി ഷാജി,അജേഷ് പാറയ്ക്ക, ബിജു മാലി, കെ.എസ്.തമ്പാൻ, സി.പി.ശ്രീകുമാർ, പി.എസ്.രാജേഷ്, കെ, എസ്.വിഷ്ണു.കെ.ആർ.ബാബു ,അമ്പിളി സിജു, എം.പി.ഗോപാലകൃഷ്ണൻ,എന്നിവർ പങ്കെടുത്തു.