കോലഞ്ചേരി: കുന്നത്തുനാട് മണ്ഡലത്തിലെ മഴുവന്നൂർ പഞ്ചായത്തിൽ പെരിയാർവാലി കനാലിലെ എ.വി.ടി കനാൽ ഭാഗത്തെ അറ്റകുറ്റപ്പണിക്ക് ഒമ്പത് ലക്ഷം രൂപയുടെ ഭരണാനുമതി.
ടെൻഡർ നടപടികൾ പൂർത്തീകരിച്ച് പ്രവർത്തികൾ ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നതായും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയിൽ അറിയിച്ചു. പി.വി. ശ്രീനിജിൻ എം.എൽ.എയുടെ സബ്മിഷന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. പെരിയാർവാലി കനാലിന് കുറുകെ കിറ്റെക്സ് കമ്പനി അനധികൃതമായി സ്ഥാപിച്ച സ്വീവേജ് പൈപ്പുകൾ നീക്കം ചെയ്യുന്നതിന് നടപടികൾ പുരോഗമിക്കുന്നതായും മന്ത്രി പറഞ്ഞു.