കോതമംഗലം: കോതമംഗലം താലൂക്കിലുണ്ടായ കനത്ത കാറ്റിൽ നാശനഷ്ടങ്ങൾ സംഭവിച്ചവർക്ക് എത്രയുംവേഗം നഷ്ട പരിഹാരം ലഭ്യമാക്കുന്നതിന് നടപടികൾ പുരോഗമിക്കുന്നതായി റവന്യു മന്ത്രി കെ.രാജൻ നിയമസഭയിൽ പറഞ്ഞു. ആന്റണി ജോൺ എം.എൽ.എയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. ചുഴലിക്കാറ്റിൽ രണ്ട് വീടുകൾക്ക് പൂർണമായും 62 വീടുകൾ ഭാഗികമായും കേടുപാടുകൾ സംഭവിച്ചു. ഏക്കറുകണക്കിന് കൃഷിയിടങ്ങളും നശിച്ചു. നാശനഷ്ടങ്ങളുടെ കണക്ക് സർക്കാരിന് സമർപ്പിക്കാൻ വകുപ്പുകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.