തോപ്പുംപടി: ഗൗതം ആശുപത്രിയിൽ ഹൃദയപൂർവ്വം ഗൗതം പദ്ധതിയുടെ ഭാഗമായി സൗജന്യ ഹൃദ്രോഗ നിർണയ ക്യാമ്പ് ശനിയാഴ്ച നടക്കും. രാവിലെ 10 മുതൽ ഒരു മണി വരെയാണ് ക്യാമ്പ്. ഹൃദ്രോഗ വിദഗ്ധന്റെ സൗജന്യ കൺസൾട്ടേഷൻ,ടി.എം.ടി, എക്കോ കാർഡിയോഗ്രാം പരിശോധനകൾക്കും ലബോറട്ടറി പരിശോധനകൾക്ക് 50 ശതമാനം ഇളവുണ്ട്. തുടർ പരിശോധന ആനുകൂല്യങ്ങൾ തുടങ്ങി നിരവധിയായ സേവനങ്ങൾ ക്യാമ്പിൽ ലഭിക്കും. വിശദവിവരങ്ങൾക്കും രജിസ്ട്രേഷനും 04842210510/12,9895759086.