കൊച്ചി: വെള്ള കുടിശികയുമായി ബന്ധപ്പെട്ട് 2021 ജൂൺ 30 നു മുമ്പായുള്ള എല്ലാ പരാതികളും കേരള വാട്ടർ അതോറിറ്റിയുടെ ആംനസ്റ്റി പദ്ധതി പ്രകാരം തീർപ്പാക്കും. ആഗസ്റ്റ് 15 വരെ ബന്ധപ്പെട്ട ഓഫീസുകളിൽ അപേക്ഷകൾ സ്വീകരിക്കും.

തൃപ്പൂണിത്തുറ ഓഫീസിന് കീഴിലുള്ള ഉപഭോക്താക്കൾ അവസരം പ്രയോജനപ്പെടുത്തണമെന്ന് എക്സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു. ഫോൺ: 0484- 2777960