കോതമംഗലം: കൂവപ്പാറ- കുറ്റിയാചാൽ ഗവ.എൽ.പി സ്‌കൂളിൽ ചാന്ദ്രദിനത്തോടനുബന്ധിച്ച് വിവിധ പ്രവർത്തനങ്ങൾ നടത്തി. റോക്കറ്റ് മോഡൽ നിർമ്മാണം, നാസ സെൽഫി, ചാന്ദ്രദിന വീഡിയോ പ്രദർശനം, ക്വിസ്, പ്രസംഗം തുടങ്ങിയ പരിപാടികളാണ് സംഘടിപ്പിച്ചത്. ഹെഡ്മിസ്ട്രസ് എം.ഇ.ജിജി മോൾ ചാന്ദ്രദിനത്തെ കുറിച്ച് സംസാരിച്ചു. സമ്മാനങ്ങളും വിതരണം ചെയ്തു.