കൊച്ചി: കനറാ ബാങ്ക് റിട്ടയറീസ് ഫോറം സംസ്ഥാന സമ്മേളനം 25ന് എറണാകുളം ടൗൺ ഹാളിൽ നടക്കും. രാവിലെ 10ന് സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്യും. ഫോറം പ്രസിഡന്റ് അഡ്വ.കെ.വി.ജോർജ് അദ്ധ്യക്ഷത വഹിക്കും.