പെരുമ്പാവൂർ: കൂവപ്പടി പഞ്ചായത്തിലെ 1,2 3,4 വാർഡുകളിൽപ്പെട്ട ചേരാനല്ലൂർ, മങ്കുഴി, തോട്ടുവ പ്രദേശങ്ങളിലെ വികസന മുരടിപ്പിനെതിരെ 24ന് വൈകിട്ട് 6 മണിക്ക് ബി.ജെ.പി ചേരാനല്ലൂർ വാർഡ് കമ്മിറ്റിയുടെ നേതൃത്യത്തിൽ നടക്കുന്ന പ്രതിഷേധ കൂട്ടായ്മ സംസ്ഥാന സെക്രട്ടറി അഡ്വ. ടി.പി. സിന്ധുമോൾ ഉദ്ഘാടനം ചെയ്യും. ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.കെ.എസ്.ഷൈജു മുഖ്യപ്രഭാഷണം നടത്തും.