പെരുമ്പാവൂർ: ശാസ്ത്ര സാഹിത്യ പരിഷത്ത് ഒക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ ഗവ.എൽ.പി സ്‌കൂളിൽ ചാന്ദ്രദിനത്തോടനുബന്ധിച്ച് പഠന ക്ലാസ് നടത്തി. പരിഷത്ത് മേഖലാ സെക്രട്ടറി അഭിലാഷ് അനിരുദ്ധൻ ഉദ്ഘാടനം ചെയ്തു. വി.എസ്.അനൂപ് ക്ലാസുകൾക്ക് നേതൃത്വം നൽകി. പി.പി.ശ്രീകുമാർ, ഇജാസ്, കെ.മാധവൻ നായർ, ഗായത്രി വിനോദ്, എം.ബി.രാജൻ, എം.വി.ബാബു എന്നിവർ സംസാരിച്ചു.