
കൊച്ചി: വൈറ്റില ടോക് എച്ച് പബ്ലിക് സ്‌കൂൾ കലോത്സവത്തിന് (പ്രയാൺ) തുടക്കം കുറിച്ചു. 135 ഇനങ്ങളിലായി ആയിരത്തിലധികം വിദ്യാർത്ഥികൾ മത്സരിക്കും. മത്സരയിനങ്ങളിൽ കൂടുതൽ മികവ് തെളിയിച്ച മത്സരാർത്ഥികൾക്കുള്ള സമ്മാനങ്ങൾ ഇന്ന് വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനത്തിൽ വിതരണം ചെയ്യും. ചലച്ചിത്ര സംഗീത സംവിധായകൻ ബിജി ബാൽ കലോത്സവം ഉദ്ഘാടനം ചെയ്തു. ടോക്ക് എച്ച്. സ്‌കൂൾ പ്രസിഡന്റ് ഡോ. അലക്‌സ് മാത്യു അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ സ്ഥാപക ഡയറക്ടർ ഡോ. കെ വർഗീസ്, പ്രിൻസിപ്പൽ ജൂബി പോൾ, വൈസ് പ്രിൻസിപ്പൽ മീരാ തോമസ്, ഹെഡ്മിസ്ട്രസ് ഷെർലി ഗ്രേസ്, നേഴ്‌സറി ഇൻ ചാർജ് ദീപ്തി തോമസ് എന്നിവർ സന്നിഹിതരായി.