പെരുമ്പാവൂർ: 2022-23 സാമ്പത്തിക വർഷം സംരംഭകത്വ വർഷമായി ആചരിക്കുന്നതിന്റെ ഭാഗമായി രായമംഗലം പഞ്ചായത്തിൽ സംരംഭകത്വ ബോധവത്കരണ ശില്പശാല സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എൻ.പി.അജയകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ദീപ ജോയി അദ്ധ്യക്ഷത വഹിച്ചു. വ്യവസായ വകുപ്പ് ഇന്റേൺ ഗോകുൽ ജി.കർത്ത, വാർഡ് അംഗം മിനി നാരായണൻകുട്ടി, റിട്ട.ലീഡ് ബാങ്ക് മാനേജർ വി.അനിൽകുമാർ, കൂവപ്പടി ബ്ലോക്ക് എഫ്. എൽ.സി.സി ഡയറക്ടർ ബിജോയ് കുമാർ എന്നിവർ സംസാരിച്ചു. വ്യവസായ വകുപ്പിന്റെ പദ്ധതികളും ആനുകൂല്യങ്ങളും എന്ന വിഷയത്തിൽ വ്യവസായ വികസന ഓഫീസർ ജിബിൻ ജോയ് ക്ലാസ് നയിച്ചു.