boat-race

കൊച്ചി: ചെമ്പ് ഗ്രാമപഞ്ചായത്ത് ജനകീയ സമിതിയുടെ നേതൃത്വത്തിൽ വിജയദശമി നാളിൽ ചെമ്പിൽ അരയൻ ജലോത്സവം സംഘടിപ്പിക്കാൻ തീരുമാനിച്ചു. മൂവാറ്റുപുഴയാറിൽ മുറിഞ്ഞപുഴ പൂക്കൈത ഭാഗത്താണ് വള്ളംകളി സംഘടിപ്പിക്കുന്നത്.

ജലോത്സവ നടത്തിപ്പിന് തോമസ് ചാഴികാടൻ എം.പി, സി.കെ. ആശ എം.എൽ.എ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുകന്യ സുകുമാരൻ, ജില്ലാ പഞ്ചായത്ത് അംഗം പി.എസ്. പുഷ്പമണി, ഗ്രാമ സ്വരാജ് ബാങ്ക് പ്രസിഡന്റ്‌ കെ.വി.പ്രകാശൻ എന്നിവർ രക്ഷാധികാരികളും എസ്.ഡി. സുരേഷ് ബാബു (ചെയർമാൻ), കെ.കെ. രമേശൻ (ജനറൽ കൺവീനർ), കെ.എസ്. രത്‌നാകരൻ (ട്രഷറർ) എന്നിവർ ഭാരവാഹികളുമായി കമ്മിറ്റി രൂപീകരിച്ചു.