tha
തമ്പി തനിക്ക് ലഭിച്ച വ്യാജ ലോട്ടറി ടിക്കറ്റുമായി

പെരുമ്പാവൂർ: ഭിന്നശേഷിക്കാരനായ ലോട്ടറി വില്പനക്കാരന്റെ 5000 രൂപ ലോട്ടറി നമ്പർതിരുത്തി തട്ടിച്ചു. കേരള ലോട്ടറിയുടെ ബുധനാഴ്ചത്തെ നറുക്കെടുപ്പിന്റെ സമ്മാനമാണ് ടിക്കറ്റിൽ കൃത്രിമം നടത്തി ഇരിങ്ങോൾ പാറക്കൽ തമ്പിയുടെ 5000രൂപ തട്ടിച്ചത്. കുറുപ്പംപടി പൊലീസിൽ പരാതിനൽകി.

വ്യാഴാഴ്ച രാവിലെ 7.15ന് ആലുവ- മൂന്നാർറോഡിൽ കുറുപ്പംപടി പെട്രോൾ പമ്പിന് സമീപം റോഡരികിൽ ലോട്ടറി വിൽക്കുന്ന തമ്പിയിൽനിന്ന് ഹെൽമെറ്റ് ധരിച്ചെത്തിയ ടൂവീലർ യാത്രക്കാരൻ കൃത്രിമം നടത്തിയ ലോട്ടറിടിക്കറ്റിന്റെ സമ്മാനത്തുകയായ 5000 രൂപയ്ക്ക് പകരമായി 60 ലോട്ടറി ടിക്കറ്റും 2500 രൂപയുമാണ് പറ്റിച്ചെടുത്തത്. അവസാനത്തെ 8085 എന്നത് തിരുത്തി 3035 എന്നാക്കിയായിരുന്നു തട്ടിപ്പ്. കഴിഞ്ഞ മൂന്നുവർഷമായി ലോട്ടറിവിറ്റ് ഉപജീവനം നടത്തുന്നയാളാണ് തമ്പി.