കോലഞ്ചേരി: എം.ഒ.എസ്.സി മെഡിക്കൽ കോളേജിലെ നേത്രചികിത്സാ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഞായറാഴ്ച രാവിലെ 9 മുതൽ 12 വരെ സൗജന്യ തിമിര പരിശോധന ക്യാമ്പ് നടക്കും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സൗജന്യ തിമിര ശസ്ത്രക്രിയക്കുള്ള അവസരമുണ്ട്. ക്യാമ്പിന് എത്തുന്നവർ റേഷൻ കാർഡും ആധാർ കാർഡിന്റെ കോപ്പിയും കൈവശംവക്കണം. ആദ്യം രജിസ്റ്റർ ചെയ്യുന്ന അമ്പത് പേർക്കാണ് അവസരം. വിവരങ്ങൾക്ക്-0484 2885258, 2885254.