school

ആലുവ: തോട്ടുമുഖം ശ്രീനാരായണഗിരി എൽ.പി സ്‌കൂളിലെ ചാന്ദ്രദിനാഘോഷം ശ്രീനാരായണ സേവിക സമാജം അസി. മാനേജർ പത്മിനി ഉദ്ഘാടനം ചെയ്തു. ഡോക്യുമെന്ററി പ്രദർശനം, ചാന്ദ്രദിന ഉത്പ്പന്നങ്ങളുടെ പ്രദർശനം എന്നിവ സംഘടിപ്പിച്ചു. വിവിധ മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാന വിതരണവും നടത്തി. പി.ടി.എ വൈസ് പ്രസിഡന്റ് റിസാന റഷീദ് അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് പി.ജി. ദിവ്യ, കെ.ബി. രഞ്ജു, ആതിര ഷൈൻമോൻ, പി.എ. ഐഷബീവി, രമ്യ വിജയൻ, രേഷ്മ മഹേഷ്, ജ്യോതി രണദേവ്, സുനിത അഷ്രഫ് തുടങ്ങിയവർ സംസാരിച്ചു.