
കൊച്ചി: എറണാകുളം എം.എൽ.എ ടി.ജെ. വിനോദിന്റെ മാതാവും തമ്മനം നാരോത്ത് റോഡ് തൈവേലിക്കകത്ത് വീട്ടിൽ പരേതനായ ടി.എം. ജോസഫിന്റെ ഭാര്യയുമായ സെലിൻ ജോസഫ് (94) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് പാലാരിവട്ടം സെന്റ് ജോൺ ബാപ്‌റ്റിസ്റ്റ് ചർച്ച് സെമിത്തേരിയിൽ. മറ്റുമക്കൾ: ടി.ജെ. മാത്യു (റിട്ട.എസ്.ബി.ഐ), ടി.ജെ. മാനുവൽ (കോൺട്രാക്ടർ), ജാൻസി പോൾ, ശോഭ ആന്റണി. മരുമക്കൾ: കെ.ജെ. പോൾ (റിട്ട. പ്രിൻസിപ്പൽ, അക്വിനാസ് കോളേജ്, ഇടക്കൊച്ചി ), ഡോ.കെ.ഒ. ആന്റണി, മോളി മാത്യു, ജാസ്‌മിൻ മാനുവൽ, ഷിമിത വിനോദ്.