lib

കാലടി : ചൊവ്വര ജനരഞ്ജിനി വായനശാലയുടെ നേതൃത്വത്തിൽ എസ്.എസ്. എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു. കാലടി സംസ്‌കൃത സർവകലാശാല പ്രൊ വൈസ് ചാൻസലർ ഡോ. കെ. മുത്തുലക്ഷ്മി അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്തു. കബീർ മേത്തർ, പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് സ്ഥിര സമിതി അദ്ധ്യക്ഷൻ അഡ്വ. ടി .എ ഷബീർ അലി, ശ്രീമൂലനഗരം പഞ്ചായത്ത് അംഗം കെ. പി. സുകുമാരൻ, പി.ടി.എ പ്രസിഡന്റ് മഞ്ജു നവാസ്, ഇ.എം. രശ്മി, എൻസി മേഴ്‌സി , ലൈബ്രറി പ്രസിഡന്റ് ധനീഷ് ചാക്കപ്പൻ, സെക്രട്ടറി കെ. ജെ. ജോയ്, പി. കെ. ശശി എന്നിവർ സംസാരിച്ചു.