തൃപ്പൂണിത്തുറ:എസ്.എൻ.ഡി.പി 5515 ശാഖയുടെ കീഴിൽ പ്രവർത്തിക്കുന്ന എരൂർ കണിയാമ്പുഴ ശ്രീനാരായണ കുടുംബ യൂണിറ്റിന്റെ പ്രാർത്ഥനാലയത്തിൽ ശ്രീനാരായണ ഗുരുദേവന്റെ പഞ്ചലോഹ വിഗ്രഹം പ്രതിഷ്ഠിച്ചു. എരൂർ പോട്ടയിൽ ക്ഷേത്രത്തിലെ പൂജാദികർമങ്ങൾക്ക് ശേഷം ഘോഷയാത്രയായി വിവിധ സ്ഥലങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി പ്രാർത്ഥനാലയത്തിൽ എത്തിച്ച് നടമ ശാഖാ ഗുരുദേവ പാദുക ക്ഷേത്രം ശാന്തി രാജീവന്റെ മുഖ്യ കാർമികത്വത്തിൽ പ്രതിഷ്ഠ നടത്തി. പ്രതിഷ്ഠാ നിർവഹണത്തിനും ഘോഷയാത്രയ്ക്കും ഭാരവാഹികളായ പി.ജി.വേണുഗോപാൽ, കെ.ആർ.ഉണ്ണികൃഷ്ണൻ, എ.എസ്.തമ്പി, എൻ.ജി.ശശി, എം.പി.സജീവൻ എന്നിവർ നേതൃത്വം നൽകി.