തൃക്കാക്കര: ആരക്കുന്നം സെന്റ് ജോർജസ് ഹൈസ്കൂളിൽ രാമായണ മാസാചരണം നടത്തി.പുണ്യരാമായണം എന്ന നൃത്തനാടകം ശ്രദ്ധേയമായി. രാമായണകഥ ചിട്ടയോടെ ഹൈസ്ക്കൂൾ കുട്ടികൾ സ്റ്റേജിൽ അവതരിപ്പിച്ചു ചടങ്ങ് സ്കൂൾ മാനേജർ സി.കെ. റെജി ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് ഡെയ്‌സി വർഗീസ് അദ്ധ്യക്ഷത വഹിച്ചു ,പി.ടി.എ പ്രസിഡന്റ് ബീന പി. നായർ ,അദ്ധ്യാപകരായ മഞ്ജു വർഗീസ് , ജെർളി ചാക്കോച്ചൻ,ജിൻസി പോൾ, ഫാ.മനു ജോർജ് എന്നിവർ സംസാരിച്ചു