കാലടി: സി.പി. എം അയ്യമ്പുഴ ലോക്കൽ കമ്മിറ്റിയും മുത്തൂറ്റ് സ്നേഹാശ്രയും ചേർന്ന് സൗജന്യ ജീവിത ശൈലി രോഗനിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. അയ്യമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് പി. യു. ജോമോൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മറ്റി സെക്രട്ടറി പി .സി. പൗലോസ് അദ്ധ്യക്ഷനായി. കെ .ജെ. ജോയ്, പി. ഡി. വർഗ്ഗീസ് എന്നിവർ സംസാരിച്ചു.